രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമം; എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തം. ഡല്‍ഹി എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
‘എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. സംസ്ഥാന കമ്മിറ്റിയോ ദേശീയ കമ്മിറ്റിയോ അറിയാതെ എംപി ഓഫിസ് അടിച്ചുതകര്‍ക്കില്ല. എന്തിന്റെ പേരിലാണ് അക്രമം നടത്തിയത്? എസ്എഫ്‌ഐ പൊതുസമൂഹത്തോട് മാപ്പ് പറയണം’. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പറഞ്ഞു.(youth congress protest akg bhavan delhi)
സംഭത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് യു.ഡി.എഫ്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുകയാണ്. വൈകീട്ട് പൊതുസമ്മേളനവും പ്രതിഷേധ റാലിയും നടക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി 30 ന് വയനാട്ടില്‍ എത്തും. പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകരും. രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് സന്ദര്‍ശിച്ചു.
Read Also: രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ല
ഓഫീസ് ആക്രമണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും ഡിവൈഎഫ്‌ഐ അറിവോടെയാണ് അക്രമം നടന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
Story Highlights: youth congress protest akg bhavan delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here