Advertisement

പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദിഖിന്റെ ​ഗൺമാന് സസ്പെൻഷൻ

June 26, 2022
Google News 2 minutes Read
Attacked police; T Siddique's gunman suspended

കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ദിഖ്‌ എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കൽപ്പറ്റയിൽ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗൺമാൻ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ( Attacked police; T Siddique’s gunman suspended )

Read Also: ‘തീസ്തയുടെ എന്‍ജിഒക്ക് കോൺഗ്രസ് സാമ്പത്തിക സഹായം നല്‍കി’; തുക വിനിയോഗിച്ചത് മോദിക്കെതിരെ പ്രചാരണം നടത്താനെന്ന് ബിജെപി

എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ, സ്‌മിബിൻ സംഘ‍ർഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്.

Story Highlights: Attacked police; T Siddique’s gunman suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here