‘തീസ്തയുടെ എന്‍ജിഒക്ക് കോൺഗ്രസ് സാമ്പത്തിക സഹായം നല്‍കി’; തുക വിനിയോഗിച്ചത് മോദിക്കെതിരെ പ്രചാരണം നടത്താനെന്ന് ബിജെപി

മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ ഗുജറാത്ത് എടിഎസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനും ടീസ്തയ്ക്കുമെതിരെ ആരോപണങ്ങളുമായി ബിജെപി. കലാപം നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി തീസ്ത വ്യാജ പ്രചാരണം നടത്തിയെന്നും അതിന് പ്രേരക ശക്തിയായത് കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. സുപ്രിംകോടതി വിധി ഉദ്ദരിച്ചായിരുന്നു ബിജെപി വക്താവ് സാമ്പിത് പത്രയുടെ ആരോപണം.(congress driving force behind teesta says bjp)
യുപിഎ ഭരണ കാലത്ത് തീസ്തയുടെ നേതൃത്വത്തിലുള്ള എന്‍ജിഒക്ക് വിദ്യാഭ്യാസ മന്ത്രാലയം ഒന്നര കോടി രൂപയോളം അനുവദിച്ചു. ഇത് മോദിക്കെതിരെ പ്രചാരണം നടത്താനും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും ഉപയോഗിച്ചു. അവര്‍ ഒറ്റക്കായിരുന്നില്ല. സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയുമായിരുന്നു അവര്‍ക്ക് പിന്നിലെ പ്രേരക ശക്തി എന്നുമായിരുന്നു പത്രയുടെ ആരോപണം.
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
വിധിയില്‍ ടീസ്തയുടെ പേര് കോടതി വ്യക്തമായി പരാമര്‍ശിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വക്താവും ആവര്‍ത്തിച്ചു. കലാപത്തിനിടയില്‍ ഗൂഢതാത്പര്യം നടപ്പിലാക്കാന്‍ ചിലര്‍ രംഗം കത്തിച്ചു നിര്‍ത്തിയെന്നും അവരെ വിധിയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പദ്ധതിയില്‍ പങ്കാളികളായ മുഴുവന്‍ പേരേയും ശിക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയതായി ബിജെപി അവകാശപ്പെട്ടു.
Story Highlights: congress driving force behind teesta says bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here