100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…

വളർത്തുമൃഗങ്ങൾ നമുക്ക് വളരെയധികം പ്രിയപെട്ടവരാണ്. ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് നമ്മൽ അവരെ പരിപാലിക്കാറുള്ളത്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും കളിക്കുന്നതും എല്ലാം നമ്മൾ ഏറെ ഇഷ്ടപെടുന്ന കാര്യങ്ങളാണ്. കര്‍ണാടകയില്‍ ഒരാൾ ആഘോഷിച്ച വളർത്തുനായയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്‍ത്തുനായയുടെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ക്രിഷ്. ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവും നൽകിയാണ് പിറന്നാൾ ഗംഭീരമാക്കിയത്.
വളർത്തുനായയുടെ പിറന്നാൾ ഇത്രയും ഗംഭീരമായി ആഘോഷിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ. ക്രിഷ് എന്നാണ് ഈ നായയുടെ പേര്. ഇമ്രാൻ ഖാൻ എന്നയാളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോയിൽ പിറന്നാളുകാരനായ ക്രിഷ് കേക്കിന് മുമ്പിലായി അതിഥികൾക്ക് നടുവിൽ പർപ്പിൾ നിറത്തിലുള്ള ജന്മദിന തൊപ്പിയും ധരിച്ച് നിൽക്കുന്നതും കാണാം. വിവിധ തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ഒരു നായയുടെ ജന്മദിനം ഇത്ര ആഡംബരത്തോടെ ആഘോഷിക്കേണ്ട കാര്യമുണ്ടോ എന്ന് ചിലര്‍ ആശ്ചര്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ നായയോട് കാണിക്കുന്ന സ്‌നേഹത്തില്‍ അത്ഭുതപ്പെടുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. എന്നാൽ ഈ പ്രവർത്തിയെ വിമർശിച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ സ്നേഹം പ്രകടിപ്പിച്ചും ആശംസകൾ അറിയിച്ചും നിരവധി പേർ രംഗത്തെത്തി. ഇതിനു മുമ്പും ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Story Highlights: Karnataka Man Celebrates Birthday Of Pet Dog With 100 Kg Cake; 4,000 Guests Invited
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here