മഹാരാഷ്ട്രയിൽ 15 വിമത ശിവസേന എംഎൽഎമാർക്ക് കേന്ദ്രത്തിന്റെ വൈ പ്ലസ് സുരക്ഷ

മഹാരാഷ്ട്രയിൽ 15 വിമത ശിവസേന എംഎൽഎമാർക്ക് കേന്ദ്രത്തിന്റെ വൈ പ്ലസ് സുരക്ഷ. വിമത എംഎൽഎമാരുടെ ഓഫീസുകളും മറ്റും ശിവസേന പ്രവർത്തകർ തകർക്കുന്നെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷിൻഡെ ക്യാമ്പിലെ എംഎൽഎമാർക്ക് കേന്ദ്രം സുരക്ഷയൊരുക്കിയത്. എന്നാൽ, വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ഒന്നോ രണ്ടോ കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 8 പേരാണ് വൈ പ്ലസ് സുരക്ഷയിലുള്ളത്. ദാദർ എംഎൽഎ ഉൾപ്പെടെ ചില വിമത ശിവസേനാ എംഎൽഎമാരുടെ വീടുകളിൽ സിആർപിഎഫിനെയും നിയോഗിച്ചിട്ടുണ്ട്. താനെ, ഡോംബിവ്ലി, കല്യാൺ, ഉൽഹാസ്നഗർ എന്നിവിടങ്ങളിലെ ഷിൻഡെ ക്യാമ്പുകളിലും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയ എംഎൽഎമാർ:
Ramesh Bornare
Mangesh Kudalkar
Sanjay Shirsat
Latabai Sonawane
Prakas Surve
Sadanand Saranavnkar
Yogesh Dada Kadam
Pratap Sarnaik
Yamini Jadhav
Pradeep Jaiswal
Sanjay Rathod
Dadaji Bhuse
Dilip Lande
Balaji Kalyanar
Sandipan Bhumare
Story Highlights: Maharashtra rebel Sena MLAs Y+ security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here