വീടിനു തീപിടിച്ചു; മുംബൈയിൽ മൂന്ന് മക്കളെ രക്ഷിച്ച് പിതാവ് വെന്തുമരിച്ചു

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിക്കുന്നതിനിടെ പിതാവ് വെന്തുമരിച്ചു. നാവി മുംബൈയിലെ പൻവേലിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തീപിടുത്തത്തിൽ നിന്ന് മൂന്ന് മക്കളെയും രക്ഷിച്ചതിനു ശേഷമാണ് 38കാരനായ രാജീവ് താക്കൂർ വെന്തുമരിച്ചത്. സിനിമാപ്രവർത്തകനാണ് രാജീവ് താക്കൂർ.
തൻ്റെ മൂന്ന് മക്കളെയും സുരക്ഷിതമായി താക്കൂർ പുറത്തെത്തിച്ചു. പിന്നീട് തൻ്റെ ലാപ്ടോപ്പും തിരക്കഥകളും മറ്റും എടുക്കാൻ അദ്ദേഹം തിരികെ പോയി. ഇതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല എന്ന് പൊലീസ് അറിയിച്ചു. തീപിടുത്ത സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് ഫയർ എഞ്ചിനുകൾ രണ്ട് മണിക്കൂർ നേരം കൊണ്ടാണ് തീയണച്ചത്. തീപിടുത്തതിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: Man Dies Saving Children Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here