Advertisement

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പല ദുഷ്ട ശക്തികളും ശ്രമിക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

June 26, 2022
Google News 2 minutes Read
riyas

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പല ദുഷ്ട ശക്തികളും ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പൂർവാധികം ശക്തിയോടെ വികസന പ്രവർത്തനങ്ങൾ തുടരുന്നത് ജനങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടാണെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ കൊച്ചുപാലം പുനർ നിർമിച്ചതിൻ്റെയും പുതിയകാവ് റോഡ് ഉപരിതലം നവീകരിച്ചതിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നാട്ടിൽ റോഡും പാലവും പോലുള്ള വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കക്ഷി രാഷ്ട്രീയമില്ലാതെ ജനങ്ങൾ സന്തോഷിക്കുകയാണ് പതിവ്. എന്നാൽ ചിലർ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത് നിരാശാജനകമാണ്. സർക്കാരിനെ അസ്ഥിരപെടുത്താൻ കലാപങ്ങളിലൂടെ ശ്രമിച്ചാൽ ജനങ്ങൾ ജനാധിപത്യപരമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാൽ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി’; മന്ത്രി പി എ മുഹമ്മദ് റിയാസ്

കിളിമാനൂരിനെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന കിളിമാനൂർ ആലംകോട് റോഡിൽ ഉണ്ടായിരുന്ന കാലപ്പഴക്കം ചെന്ന പാലമാണ് പൊളിച്ച് പുതുക്കി പണിഞ്ഞത്. ഇതിന് പുറമെ കിളിമാനൂർ ജംഗ്ഷൻ മുതൽ പുതിയകാവ് വരെയുള്ള റോഡ് നവീകരിക്കുകയും ചെയ്തു. 1.65 കോടി രൂപയാണ് ചെലവായത്. പുതിയ പാലം വന്നതോടെ കിളിമാനൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും പരിഹരിക്കപ്പെട്ടു.

Story Highlights: Many divisive forces trying to destabilize pinarayi government: PA Mohammed Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here