ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെഎൻഎ ഖാദറിന് താക്കീത് മാത്രം

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ( Muslim League has warned KNA Khader, who attended the RSS event )
ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി.
Read Also: കെഎൻഎ ഖാദറിനെതിരെ നടപടിയുണ്ടാകും : പാണക്കാട് സാദിഖലി തങ്ങൾ ട്വന്റിഫോറിനോട്
പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Story Highlights: Muslim League has warned KNA Khader, who attended the RSS event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here