നിയമലംഘനം പിടികൂടാന്‍ പുതിയ റഡാര്‍; യുഎഇയില്‍ മുന്നറിയിപ്പുമായി പൊലീസ്

ഗതാഗത നിയമ ലംഘനം പിടികൂടാന്‍ പുതിയ റഡാര്‍ സ്ഥാപിച്ചെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം പൊലീസ് അറിയിച്ചിരിക്കുന്നത്. (uae police advisory to drivers new radar alert)
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ കിങ് ഫൈസല്‍ സ്‍ട്രീറ്റില്‍ അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിലാണ് പുതിയ റഡാര്‍ സ്ഥാപിച്ചത്. വാഹനം ഓടിക്കുന്നവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ വേഗ നിയന്ത്രണം പാലിക്കണമെന്നും ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,726 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Story Highlights: uae police advisory to drivers new radar alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here