Advertisement

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

June 27, 2022
Google News 2 minutes Read
Two DYFI workers arrested

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതിൽ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് ( Two DYFI workers arrested ).

Read Also: ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രണം: മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പ്രതികളെ പിടികൂടാത്തതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടന്ന ഭാ​ഗമായി ജൂൺ 13ന് രാത്രിയുണ്ടായ സംഘർഷങ്ങളുടെ ഭാ​ഗമായാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ചുതകർത്തിരുന്നു. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ പ്രതികൾ അറസ്റ്റിലാകുന്നത്.

Story Highlights: Beheading Gandhi statue: Two DYFI workers arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here