“ശിവാ… കേറി വാടാ”; മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന ചേട്ടൻ, കയ്യടി നേടിയൊരു വിഡിയോ…

സോഷ്യൽ മീഡിയയിൽ അങ്ങ് ഹിറ്റായിരിക്കുകയാണ് ഒരനിയനും ചേട്ടനും. മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന സഹോദരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ കാണുന്ന ഓരോരുത്തരിലും ആവേശം നിറയ്ക്കുന്ന തരത്തിലാണ് ചേട്ടൻറെ പ്രോത്സാഹനം. തൊടുപുഴയിലാണ് സംഭവം നടക്കുന്നത്. ഓൾ കേരള സിൽവർ സ്റ്റാർ റോളർ സ്‌കേറ്റിംഗ് 79 വിഭാഗം മത്സരത്തിനിടെ നടക്കുന്ന രസകരമായ സംഭവമാണ് ഇത്.
ശിവ എന്നാണ് അനിയന്റെ പേര്. മത്സരം നടക്കവേ ശിവ അപ്രതീക്ഷിതമായി വീഴുന്നു. പുറത്ത് നിന്നുകൊണ്ട് അനിയന് പ്രോത്സാഹനം നൽകുന്ന ചേട്ടന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറെ കൗതുകത്തോടെ ഏറ്റെടുക്കുന്നത്. അനിയനെ നോക്കി ശിവാ, കേറി വാടാ, എന്ന് അലറിവിളിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുകയാണ് പുറത്ത് നിൽക്കുന്ന ചേട്ടൻ. ആ വിളിയുടെ ബലവും വിശ്വാസവുമാകാം കൈവിട്ട് പോയെന്ന് കരുതിയ ഒന്നാം സ്ഥാനം അനിയൻ വീണ്ടെടുത്തത്. ആ വിജയത്തിന് എത്ര കയ്യടിച്ചാലും മതിയാകില്ല.
ചേട്ടന്റെ ഈ പ്രോത്സാഹനം കേട്ട് നിന്നവർക്കെല്ലാം ആവേശമായിരുന്നു. അതുതന്നെയാകാം അനിയനെയും വീണിടത്ത് നിന്ന് ഉയർത്തിയത്. നിരവധി പേരാണ് ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇവരുടെ ആത്മവിശ്വാസവും പരിശ്രമവവും എല്ലാവർക്കും പ്രചോദനമാണെന്നും ആളുകൾ കുറിച്ചു. ഈ വീഡിയോ ഒരു പ്രചോദനം തന്നെയാണ്. ഏത് പ്രതിസന്ധിയിലും പരിശ്രമിച്ച് വിജയം നേടാൻ സാധിക്കുമെന്നതിനുള്ള തെളിവും. ഇത്തരം നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here