Advertisement

സംസ്ഥാനത്ത് നാളെ ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

June 27, 2022
Google News 2 minutes Read
Heavy rains in the state tomorrow

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം ( Heavy rains in the state tomorrow ).

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നു രാത്രി ഒറ്റപ്പെട്ട പ്രദേശങ്ങളിലും മാത്രം മഴയ്ക്ക് സാധ്യത. കൊയിലാണ്ടി മുതൽ കാസർകോട് വരെയുള്ള മേഖലയിൽ മഴമേഘങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിലും മഴപെയ്യാൻ അനുകൂലമായ സാഹചര്യം കുറവാണ്. താഴ്ന്ന നിലയിലുള്ള കാറ്റ് തീരത്തിന് സമാന്തരമായി നീങ്ങുന്നതാണ് ഇതിനു കാരണം. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിന് പടിഞ്ഞാറായി ഏതാനും കിലോമീറ്റർ ഭാഗത്തും ആലപ്പുഴയിലെ ഹരിപ്പാട്, പത്തനംതിട്ട , കോട്ടയം, ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ട്.

Story Highlights: Heavy rains in the state tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here