Advertisement

നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണം; മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം: കെയുഡബ്ല്യുജെ

June 27, 2022
Google News 2 minutes Read

നിയമസഭയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്നു കേരള പത്രപ്രവർത്തക യൂണിയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയത്. മീഡിയ റൂമിൽ ഒഴികെ എല്ലായിടത്തും മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്കാണ് ഏർപ്പെടുത്തിയത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫിസുകളിൽ പ്രവേശിക്കുന്നതു വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. പിആർഡി ഔട്ടിലൂടെ നൽകുന്ന ദൃശ്യങ്ങൾ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവർത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നത് ( Media ban anti-democratic: kuwj ).

Read Also: നിയമസഭയിൽ നടക്കുന്നത് ജനങ്ങൾ അറിയേണ്ടേ? സഭാ ടി.വി വിവാദത്തിൽ വിമർശനവുമായി കെ.സി. വേണു​​ഗോപാൽ

വാച്ച് ആന്റ് വാച്ച് വാർഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫിസിന്റെ വാദം അംഗീകരിക്കാനാവില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആൻഡ് വാർഡ് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കർ വ്യക്തമാക്കേണ്ടതുണ്ട്. മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നു യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Story Highlights: Media ban anti-democratic: kuwj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here