Advertisement

നിയമസഭയിൽ നടക്കുന്നത് ജനങ്ങൾ അറിയേണ്ടേ? സഭാ ടി.വി വിവാദത്തിൽ വിമർശനവുമായി കെ.സി. വേണു​​ഗോപാൽ

June 27, 2022
Google News 2 minutes Read
KC VenuGopal criticizes Sabha TV

നിയമസഭയിൽ നടക്കുന്നത് ജനങ്ങൾ അറിയേണ്ട എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. നിയമസഭ ജനങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമാണ്. രണ്ട് വിഭാഗത്തിന്റെയും ശബ്ദങ്ങൾ ഉയരണം. നരേന്ദ്രമോദിയുടെ പാത പിന്തുടരുന്ന പിണറായി വിജയനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ട. ലോക്സഭ നടക്കുമ്പോൾ ലോക്സഭാ ടി വിയിലും ഇതേ അവസ്ഥയാണ്. ( KC VenuGopal criticizes Sabha TV )

ലോക്സഭ ടി വി പ്രതിപപക്ഷത്തെ മനപ്പൂർവം കാണിക്കുന്നില്ല എന്ന് പരാതി നൽകിയ ആളാണ് ഇപ്പോഴത്തെ സ്പീക്കർ എം ബി രാജേഷ്. അദ്ദേഹത്തിന്റെ സഭയിലാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ സമരങ്ങളെ ജനങ്ങളിൽനിന്ന് മറച്ച് വെക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം എന്തുചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ജനാധിപത്യം എന്ന് പറയുന്നത് പ്രതിപക്ഷവും ഭരണപക്ഷവും ചേരുമ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഡൽഹിയിലെ സംഘർഷം; എഐസിസി ഓഫീസിൽ അടിയന്തര യോ​ഗം ചേരുമെന്ന് കെസി വേണു​ഗോപാൽ

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയിൽ ലഭിക്കുന്നുണ്ടായിരുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചില്ല. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമായത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂർവമാണോ എന്നത് വ്യക്തമല്ല. സെൻസറിം​ഗിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉൾപ്പടെ മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്. എന്നാൽ നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫിസിലേക്ക് പോകാൻ തടസമില്ലെന്നും സ്പീക്കർ അറിയിച്ചു.

Story Highlights: assembly Footage was not released; KC VenuGopal criticizes Sabha TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here