പാക്ക് കരസേനാ മേധാവിക്ക് സൗദി കിംഗ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു

പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് നൽകിയ സംഭാവനകൾക്ക് പാക്ക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് കിംഗ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നേരിട്ട് മെഡൽ ഓഫ് എക്‌സലന്റ് ക്ലാസ് നൽകി ആദരിച്ചു.
സൗഹൃദത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും ബന്ധങ്ങൾ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സൗദി-പാക്ക് ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ബജ്‌വയുടെ വിശിഷ്ടമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് മെഡൽ. സൗദി രാജകുമാരൻ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് അൽ റുവൈലി, ഇരുവിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ബഹുമതി ലഭിച്ച സൈനിക മേധാവിയെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിനന്ദിച്ചു.
കിരീടാവകാശി ശനിയാഴ്ച ജിദ്ദയിൽ ബജ്‌വയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങളും പ്രത്യേകിച്ച് സൈനിക മേഖലകളിലെയും ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളെയും പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. സൗദിയുമായുള്ള രാജ്യവുമായുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തെ പാകിസ്താൻ വിലമതിക്കുന്നതായും, ഇസ്ലാമിക ലോകത്ത് സൗദിയുടെ അതുല്യമായ സ്ഥാനം അംഗീകരിക്കുന്നുവെന്നും സൈനിക മേധാവി പറഞ്ഞു.
Story Highlights: Saudi Arabia confers Pakistan Army chief with King Abdulaziz Medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here