‘കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധം’ ; വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാർത്താസമ്മേളനം. കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നിലപാട് പറയുന്നത് തെറ്റാണ്. കോൺഗ്രസുകാരാണ് പ്രതികളെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് നിഷ്പക്ഷമായി ഇത് അന്വേഷിക്കാന്‍ കഴിയുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ( VD Satheesan’s responds to Chief Minister Pinarayi Vijayan )
Read Also: ‘നിയമസഭയുടെ ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചു’ : മുഖ്യമന്ത്രി
മുഖ്യമന്ത്രിക്ക് എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് കിട്ടിയോ?. മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല ഏറ്റെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുന്ന മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് അദ്ദേഹത്തിന്റെ സംസാരം. മുഖ്യമന്ത്രി തന്നെ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ഉൾപ്പടെ പറഞ്ഞിട്ടുള്ളയാളാണ് ഇപ്പോൾ നല്ല പിള്ള ചമയുന്നതെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
അതിക്രമം കാട്ടിയിട്ട് ഒടുവിൽ തള്ളിപ്പറയുന്നതാണ് സിപിഐഎമ്മിന്‍റെ പതിവ് രീതി. മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്താണ്. മന്ത്രിമാരാണ് സഭ തടസ്സപ്പെടുത്തിയത്. പ്രതിപക്ഷം നോട്ടിസ് നൽകിയത് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ വേണ്ടിത്തന്നെയാണ്. മാന്യതയില്ലാതെയാണ് ഭരണപക്ഷം നിമയസഭയിൽ പെരുമാറിയത്. അതുകൊണ്ടാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാതെ ഇറങ്ങിപ്പോയത്. ഈ രീതിയിൽ പ്രവർത്തിക്കാൻ സഭ ടിവിയെ അനുവദിക്കില്ല. സഭ ടിവി സിപിഐഎം ടിവി ആകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപക്കേസില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാടാണെടുത്തത്. സോണിയ ഗാന്ധി എംപിയുടെ വിധവയായ ഭാര്യയെ കണ്ടു. ഇക്കാര്യം അവരുടെ മകന്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കേന്ദ്ര ഏജന്‍സികളെ കുറിച്ച് കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് ഒരേ നിലപാടാണെന്നും സതീശന്‍ പറഞ്ഞു.
Story Highlights: VD Satheesan’s responds to Chief Minister Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here