കൂടുതൽ സമയം ഇരുന്ന് ആണോ ജോലിചെയ്യുന്നത്? എങ്കിൽ ഈ വ്യായാമം നിത്യജീവിതത്തിൽ ഉൾപ്പെടുത്താം…

കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുന്നത്. കാഴ്ച്ചയിൽ നമുക്ക് എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇത് വരുത്തിവെയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. ഇരുന്ന് ജോലിചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രെസ് കൂടുതലാണ് എന്നാണ് പഠനങ്ങളിൽ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ ഇടയ്ക്ക് സ്ട്രെച്ചിങ് വ്യായാമങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം. ഇരുന്നുള്ള ജോലി ചെയ്യുന്നവരിലാണ് കൂടുതലായും ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം, ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങിയ രോഗങ്ങൾ പിടികൂടാനുള്ള സാധ്യത കൂടുതൽ ആണ്.
ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി പറയുന്നത് ഇരുന്ന് ജോലി ചെയ്യുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് നമ്മളെ ഉപയോഗിക്കുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ വർധിക്കാൻ ഇത് കാരണമാകുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ ശരീരം നിരവധി രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇരിക്കുന്ന പൊസിഷൻ ശരിയായില്ലെങ്കിൽ അത് നടുവേദന, പുറം വേദന, ഷോൾഡർ വേദന എന്നിവയ്ക്കും കുടവയർ ഉണ്ടാകുന്നതിനും കാരണമാകും.
കൂടാതെ ഇത്തരക്കാർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. ഇത് അത്ര നിസാരമായി കാണേണ്ട ഒന്നല്ല. കൂടുതല്‍ കരുതലും ശ്രദ്ധയും നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും. വിശ്രമമില്ലാതെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമാത്രമല്ല സ്ഥരിമായി ഓരേ ദിശയിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ജോലി ചെയ്യുന്നവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാനുളള സാധ്യത കൂടുതലാണ്.
കൂടാതെ കഴുത്തിന്റെ എല്ലിന് സംഭവിക്കുന്ന തേയ്മാനം കഠിനമായ കഴുത്ത് വേദനയ്ക്ക് കാരണമാകാം. കഴുത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചാലും കഴുത്ത് വേദനിക്കാറുണ്ട്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
Story Highlights: best exercises for those who sit for long hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here