Advertisement

ഉദയ്പൂരിലെ കൊലപാതകം; അപലപിച്ച് സിപിഐഎമ്മും കോണ്‍ഗ്രസും

June 28, 2022
Google News 6 minutes Read
cpim and congress strongly condemned udaipur murder

ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ദേശീയ നേതാക്കള്‍. മതത്തിന്റെ പേരില്‍ ഉള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.(cpim and congress strongly condemned udaipur murder)

‘ഉദയ്പൂരിലെ ദാരുണമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീക്ഷ്ണമായ അന്തരീക്ഷം നമ്മുടെ സാമൂഹത്തെ മനുഷ്യത്വരഹിതമാക്കുകയാണ്. ഇത് അവസാനിപ്പിക്കണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം’. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വറ്ററില്‍ കുറിച്ചു.

ഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നതാണ്. മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പടര്‍ത്തുന്നവരെ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് വിദ്വേഷത്തെ പരാജയപ്പെടുത്തണം. ദയവായി സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെയാണ് പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്.

Read Also: എസ്.എഫ്.ഐ മാർ‌ച്ചിനെ തള്ളി സീതാറാം യെച്ചൂരി; ഓഫീസ് അടിച്ചുതകർത്ത നടപടിയോട് യോജിപ്പില്ലെന്ന് വിശദീകരണം

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉദയ്പൂരില്‍ കൂടുതല്‍ പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂരില്‍ മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നല്‍കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ആവശ്യപ്പെട്ടു.

Story Highlights: cpim and congress strongly condemned udaipur murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here