ഓർക്കുന്നില്ലേ ഹൃദയങ്ങൾ കീഴടക്കിയ ആ നോട്ടം; ആ നീലക്കണ്ണുകാരൻ ഇന്ന് ഇവിടെ ഉണ്ട്…

സോഷ്യൽ മീഡിയയിൽ താരമായ നീലക്കണ്ണുള്ള ആ ചായക്കടക്കാരനെ ഓർക്കുന്നില്ലേ?? ഒരു ഫോട്ടോ കൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കിയ ചെറുപ്പക്കാരൻ. ആ നീലക്കണ്ണുകാരനെ തേടി നമുക്കൊന്ന് പോകാം. അർഷാദ് ഖാൻ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. ചായി വാല എന്നറിയപ്പെട്ട ആ നീലക്കണ്ണുകാരൻ ഇന്ന് ഒരു മോഡലാണ്. 2016 ൽ വർഷം മുൻപ് ജിയാ അലി എന്ന ഫോട്ടോഗ്രാഫർ പോസ്റ്റ് ചെയ്ത അർഷാദിന്റെ ഫോട്ടോയാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. പാകിസ്താനിയായ അർഷാദ് ചായയുണ്ടാക്കുന്ന ചിത്രമായിരുന്നു അത്.
തീക്ഷണമായ അർഷാദിന്റെ നോട്ടം എല്ലാവരുടെയും ഹൃദയം കയ്യടക്കി വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ കീഴടക്കി. ആ നോട്ടവും പുഞ്ചിരിയും നിമിഷം നേരം കൊണ്ടാണ് വൈറലായത്. അർഷാദിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസനീയമായിരുന്നു.
മോഡലിംഗ് ലോകത്ത് നിന്ന് അർഷാദിനെ തേടി അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. കുറെ ദിവസം മാധ്യമങ്ങളും സോഷ്യൽ മീഡിയയും അർഷാദിന്റെ പുറകെ കൂടി. ആ നീലക്കണ്ണുകാരന്റെ വിശേഷങ്ങൾക്കായി ആളുകളും കാത്തിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ അർഷാദ് പിന്നീട് ബിസിനസ് രംഗത്തേക്കും കടന്നു. ഇസ്ലാമാബാദിൽ കഫേ ചായിവാല റൂഫ് ടോപ് എന്ന പേരിൽ പുതിയ ഒരു കഫേ തന്നെ തുടങ്ങി.
ചായിവാല എന്നറിയപെടുന്നതിൽ തനിക്ക് സന്തോഷം മാത്രമേ ഉള്ളു എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രീമിയം കഫേ തുടങ്ങിയ അർഷാദ് ഖാൻ ഇപ്പോഴും കാമറ കണ്ണുകൾക്ക് മുൻപിലെ താരമാണ്.
ചായയിലും കാപ്പിയിലും മാത്രം ഒതുങ്ങുന്ന വിഭവങ്ങളല്ല ആ കഫേയിലുള്ളത്. 20 ലധികം വിഭവങ്ങൾ ആണ് ഇവിടെ ഉള്ളത്. അന്നും ഇന്നും ഈ നീലകണ്ണുകാരനോട് ആളുകൾക്ക് ആരാധനയാണ്. ആ നോട്ടം അന്ന് കീഴടക്കിയത് നിരവധി ഹൃദയങ്ങളാണ്. ഇന്നും അത് തുടരുന്നു. കീഴടക്കുന്ന ഉയരങ്ങൾക്ക് ആളുകളുടെ പ്രാർത്ഥനയും ഒപ്പമുണ്ട് എന്നുമാത്രം.
Story Highlights: Remember Arshad Khan, the viral Chaiwala from Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here