മുകേഷും ഗണേഷ് കുമാറും ഉറങ്ങുകയാണോ?.. അമ്മയെ പരിഹസിച്ച് രഞ്ജിനി; ഷമ്മി തിലകന് പിന്തുണ

നടീ നടന്മാരുടെ സംഘടനയായ അമ്മയും ഷമ്മി തിലകനും തമ്മിലുള്ള തർക്കത്തിൽ ഷമ്മി തിലകന് പിന്തുണയുമായി പഴയകാല നടി രഞ്ജിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്തരിച്ച നടൻ തിലകനെയും മകൻ ഷമ്മി തിലകനെയും സംഘടനയിൽ നിന്ന് പുറത്താക്കിയത് അപലപനീയമായ നടപടിയാണെന്ന് അവർ പറഞ്ഞു. വിജയ് ബാബുവിനെ അമ്മയിൽ നിലനിർത്തിയ നടപടിയെയും അവർ പരിഹസിച്ചു. ( Actress Ranjini criticizes Mukesh, Ganesh Kumar and Amma; Support for Shammi Thilakan )
ഇടതുപക്ഷ എം.എൽ.എമാരായ എം. മുകേഷിനെയും ഗണേഷ് കുമാറിനെയും രൂക്ഷമായ ഭാഷയിലാണ് രഞ്ജിനി വിമർശിച്ചിരിക്കുന്നത്. അമ്മയെന്ന ചെറിയ കൂട്ടായ്മയിൽ അടിച്ചമർത്തപ്പെട്ടവരുടെ കൂടെ നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിയോജക മണ്ഡലങ്ങളിലെ സാധാരണക്കാർക്കായി എന്ത് ചെയ്യാനാണെന്നാണ് രഞ്ജിനിയുടെ പരിഹാസം.
Read Also: ‘ആ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം മുകേഷിന്റെ ഭീഷണി’; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ
” തിലകൻ അങ്കിളിനെയും ഷമ്മി തിലകനെയും പോലെയുള്ള നിരപരാധികളായ അഭിനേതാക്കളെ അമ്മയിൽ നിന്ന് പുറത്താക്കിയത് അപലപനീയമായ നടപടിയാണ്. അതേസമയം, ബലാത്സംഗക്കേസ് പ്രതി വിജയ് ബാബുവിനെ അമ്മയിൽ നിലനിർത്തിയത് നല്ല നടപടിയാണ്!. അഭിനേതാക്കളുടെ സംഘം ഈയിടെയായി വലിയ കോമഡിയായി മാറിയിരിക്കുകയാണ്.
മാഫിയാ പ്രവർത്തനമാണ് അവിടെ നടക്കുന്നത്. അമ്മ സംഘടനയിലുള്ള രണ്ട് എംഎൽഎമാർ ഉറങ്ങുകയാണോ, ഈ ചെറിയ കൂട്ടായ്മയിൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിങ്ങൾക്ക് നിലകൊള്ളാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ സാധാരണക്കാർക്കായി നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?” – നടി രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: Actress Ranjini criticizes Mukesh, Ganesh Kumar and Amma; Support for Shammi Thilakan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here