Advertisement

‘ആ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം മുകേഷിന്റെ ഭീഷണി’; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

June 28, 2022
Google News 3 minutes Read
shammi thilakan against ganesh kumar mukesh

വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടൻ ഷമ്മി തിലകൻ. ഇന്നലെ കെ.ബി ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ. കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകൾ അസംബന്ധമെന്ന് ഷമ്മി തിലകൻ പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തു. ( shammi thilakan against ganesh kumar mukesh )

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമിച്ച് നൽകി. മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നും

‘2018 ൽ ഇടവേള ബാബുവിന് ഞാൻ മെസേജ് അയച്ചിരുന്നു. 2018 ജൂൺ 19ന്. സംവിധായകൻ വിനയന്റെ ഒരു കേസുണ്ട്. അദ്ദേഹത്തെ വിലക്കിയെന്നതായിരുന്നു കേസ്. കേസിൽ വിനയൻ വിജയിച്ചു. അതിലെ പ്രധാന സാക്ഷിയായിരുന്നു ഞാൻ. അന്ന് അമ്മയ്ക്ക് അനുകൂലമായിട്ടായിരുന്നു എന്റെ മൊഴി. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും, മുകേഷും ചേർന്നായിരുന്നു അന്ന് എന്നെ ഭീഷണിപ്പെടുത്തിയത്. ആ സിനിമയിൽ നീ അഭിനയിക്കരുത്, അഡ്വാൻസ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. കത്തി എടുത്ത് കുത്തുമെന്ന് പറഞ്ഞ് മാത്രമല്ല ഭീഷണി, ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം. അങ്ങനെയാണ് ആ പടത്തിൽ നിന്ന് പിന്മാറിയത്. വിനയന്റെ തന്നെ ചിത്രമായിരുന്നു അത്. ആ സിനിമയ്ക്ക് നല്ല തുക പറഞ്ഞിരുന്നതാണ്. ഇതുൾപ്പെടെ കേസിന്റെ വിധി പകർപ്പിലുണ്ട്. ആരെങ്കിലുമൊരാൾ തങ്ങൾ അവസരം നിഷേധിച്ചു, പടം ഇല്ലാതാക്കി എന്നൊക്കെ തെൡയിച്ചാൽ പറയുന്നത് ചെയ്യാമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നല്ലോ ? എന്നിട്ട് അവരെന്ത് നടപടിയെടുത്തു ?

Read Also: ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!?? ഇടവേള ബാബുവിനൊപ്പമുള്ള ഷമ്മി തിലകന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

‘എന്നെ പോലുള്ളവർക്ക് നേരെ ആരോപണങ്ങൾ വരുമ്പോൾ സംഘടനയിലെ ബാക്കിയുള്ളവർ കൈയടിക്കും. കാരണം അവർക്ക് നക്കാപ്പിച്ച കാശ് സംഘടന നൽകുന്നത് കൊണ്ടാണ്. ആ 12,000 രൂപ സംഘടന നൽകുന്നത് അവർക്ക് വലിയ കാര്യമാണ്. കൈനീട്ടം എന്നൊക്കെ പേര് മാത്രമേയുള്ളു. അത് റിട്ടയർമെന്റ് സ്‌കീമാണ്. അതെനിക്കും തന്നു. പക്ഷേ ഞാനത് നിരസിച്ചു. ഒന്നാമത്തെ കാര്യം എനിക്ക് വിരമിക്കാനുള്ള പ്രായമായില്ല. ഒരു കലാകാരന് അല്ലെങ്കിൽ തന്നെ വിരമിക്കൽ പ്രായമുണ്ടോ ? സംഘടനയിൽ ഉന്നയിച്ച പരാതിയിൽ തീരുമാനം ആയിട്ട് മതി മറ്റ് കാര്യങ്ങളെന്ന് ഞാൻ പറഞ്ഞു ‘- ഷമ്മി തിലകൻ പറഞ്ഞു.

ഈ വിശദീകരം കൃത്യമായി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് അമ്മ സംഘടന അറിയിച്ചത്. എന്നാൽ എന്താണ് തൃപ്തികരമല്ലാത്തതെന്ന് തന്നെ അറിയിച്ചിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസിൽ, മൊഴി മാറ്റിയെന്ന് പറയുന്ന വ്യക്തിയെ പ്രിസൈഡിംഗ് ഓഫിസറാക്കിയിരിക്കുന്നു. അയാൾക്ക് മുന്നിൽ ഹാജരാകാൻ തനിക്ക് ചളിപ്പാണ്. വിഡിയോ കോൺഫറൻസിംഗിൽ ഹാജരാകാമെന്ന് താൻ പറഞ്ഞതാണെന്നും ഷമ്മി തിലകൻ അറിയിച്ചു.

Story Highlights: shammi thilakan against ganesh kumar mukesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here