ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!?? ഇടവേള ബാബുവിനൊപ്പമുള്ള ഷമ്മി തിലകന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനൊപ്പമുള്ള ഷമ്മി തിലകന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ലോക്ഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങള്‍ തപ്പിയെടുത്ത് പോസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത് ( Shammi Thilakan post with idavela Babu ).
ഇടവേള ബാബുവിനൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമായിരുന്നു അന്ന് പങ്കുവച്ചത്. ടി.കെ.രാജീവ് കുമാറിന്റെ ഒറ്റയാള്‍ പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!?? എന്നും പോസ്റ്റില്‍ ഷമ്മി തിലകന്‍ അന്ന് കുറിച്ചു.
എന്നാല്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് അത് ചൂണ്ടിക്കാട്ടിയുള്ള കമന്റുകള്‍ പോസ്റ്റിനും താഴെ സജീവമാണ്. നിരന്തരം അമ്മയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡയയില്‍ ഉള്‍പ്പെടെ ഷമ്മി തിലകന്‍ പ്രതികരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഇന്നലെ ജനറല്‍ ബോഡിയില്‍ ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ഷമ്മി തിലകന്‍ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകനും ഇന്നലെ പറഞ്ഞിരുന്നു. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
Read Also: തെറ്റ് എന്തെന്ന് ഷമ്മി തിലകന്‍; അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കി
ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.
അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡന്റെ പൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹനന്‍ലാലിന് നിരവധി കത്തുകള്‍ നല്‍കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Shammi Thilakan post with idavela Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here