ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ
ബലാത്സംഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും. നടപടിക്രമങ്ങൾക്ക് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും. 376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്. ഇടവേള ബാബുവിനെ ഇന്ന് രാവിലെ മുതൽ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയായിരുന്നു.
Read Also: സിദ്ദിഖിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് ജാമ്യം നൽകിയത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.
Story Highlights : Actor Idavela Babu Arrested in Sexual assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here