പനയംപാടത്ത് ഔദ്യോഗിക വാഹനമോടിച്ച് ഗതാഗത മന്ത്രിയുടെ പരിശോധന; ശാശ്വത പരിഹാരം ഉടനെന്ന് മന്ത്രി

വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം വേണമെന്ന് പറഞ്ഞ മന്ത്രി നവീകരണത്തിന് എന്‍എച്ച്‌ഐ പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമെന്ന് വ്യക്തമാക്കി.
റോഡ് പണിതതില്‍ പ്രശ്‌നമുണ്ട്. പാലക്കാട് നിന്ന് കോഴിക്കോട്ട് പോകുന്ന റോഡിന്റെ വളവില്‍ വീതി കുറവാണ്. ഇങ്ങനെ വരുമ്പോള്‍ വാഹനം വലത്തോട്ട് വരാനുള്ള പ്രവണത ഉണ്ടാവും. ഇവിടെ മാറ്റം കൊണ്ടുവരാനായി റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റും. താല്‍ക്കാലിക ഡിവൈഡറും സ്ഥാപിക്കും. റോഡ് ഉടന്‍ വീണ്ടും പരുക്കനാക്കും. – മന്ത്രി വ്യക്തമാക്കി.
നാഷണല്‍ ഹൈവേ അതോറിറ്റി ചെയ്ത കണ്‍സ്ട്രക്ഷന്റെ അപാകതയാണിത്. അത് വര്‍ പരിഹരിക്കാന്‍ വിദഗ്ദരുടെ അഭിപ്രായവും നാട്ടുകാരുടെ അഭിപ്രായവും കൂടി മാനിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അവര്‍ പണം അനുവദിക്കാന്‍ തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സേഫ്റ്റി അതോറിറ്റി ഫണ്ടില്‍ നിന്നും ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള പണം അനുവദിച്ചു തരും. ഇതിനെ കുറിച്ച് ഇനി ഒരു വിവാദവും വേണ്ട. ഇന്നുതന്നെ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഗതാഗത മമന്ത്രി എന്ന നിലയില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയെ അറിയിക്കും – മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
Story Highlights : Ganesh Kumar’s inspection on Panayamapadam road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here