മുന്നിൽ നിന്ന് നയിക്കാൻ ഇനി പുതുതലമുറ; റിലയന്‍സ് റീട്ടെയിലിന്റെ തലപ്പത്തേയ്ക്ക് ഇഷയും…..

കഴിഞ്ഞ ദിവസങ്ങളിലായി റിലയൻസ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. റിലയൻസിനെ നയിക്കാൻ പുതുതലമുറയിൽ നിന്ന് മക്കളായ ആകാശും ഇഷയും രംഗത്ത്. ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെയാണ് റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെ നിയമിച്ചിരിക്കുന്നത്. കുടുംബത്തിലെ പുതുതലമുറയാകും ഇനി ബിസിനസ്സ് നയിക്കുന്നത് എന്ന സൂചനയാണ് ഇരുവരുടെയും നിയമനത്തിലൂടെ മുകേഷ് അംബാനി സൂചിപ്പിക്കുന്നത് എന്നും സൂചനകൾ ഉണ്ട്.
പെട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണം ബിസിനസുകളില്‍ നിന്ന് കമ്പനി പുതിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ആകാശിന്റെ നിയമനം വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളമാണ് ഉയർന്നത്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി ഇ-കൊമേഴ്‌സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലയിൽ കൂടി വലിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
രാജ്യത്തുടനീളം റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന റിലയൻസിന്റെ ലക്‌ഷ്യം ഏറെക്കുറെ വിജയക്കൊടി കണ്ടുകഴിഞ്ഞു. അതിനോടനുബന്ധിച്ച് നിരവധി കമ്പനികളെയാണ് റിലയൻസ് ഇതിനോടകം ഏറ്റെടുത്തത്. നിലവിൽ ആകാശും ഇഷയും കമ്പനിയുടെ ഭാഗമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇനി മുൻനിരയിൽ നിന്ന് കമ്പനിയെ നയിക്കും എന്ന് മാത്രം.
യേല്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം സ്വന്തമാക്കിയ ഇഷ മക്കിന്‍സി ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റായിരുന്നു. 2016 ലാണ് ഇഷ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിക്കുന്നത്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. 91 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി കണക്കാക്കുന്നത്.
Story Highlights: Ambani Sets Succession Plan in Motion by Promoting His Children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here