Advertisement

‘വിശ്വാസവോട്ടെടുപ്പ് തടയണം’; മഹാവികാസ് അഘാഡിയുടെ ഹർജി സുപ്രിംകോടതിയിൽ

June 29, 2022
1 minute Read

ഭരണ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ഗവർണർ അനാവശ്യ ധൃതി കാട്ടിയെന്നും എംഎൽഎമാരെ സഭയിലെത്തിക്കാനുള്ള സാവകാശം പോലും ലഭിച്ചില്ലെന്നും മഹാവികാസ് അഘാഡിയ്ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. ജൂലായ് 11 വരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്നും ശിവസേന വാദിച്ചു. സഭയാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും ഗവർണറെ എന്തിനു സംശയിക്കണമെന്നും സുപ്രിം കോടതി ചോദിച്ചു. അതിനിടെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം പുരോഗമിക്കുകയാണ്.

Story Highlights: motion of no confidence supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top