Advertisement

മുഖ്യമന്ത്രി ബഫർ സോൺ വിഷയത്തിൽ അടിയന്തരമായി ഇടപെടണം; കർദ്ദിനാൾ ക്ലീമിസ് ബാവ

June 29, 2022
Google News 2 minutes Read
Cardinal Mar Baselios Cleemis

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് ബാവ. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ വലിയ ആശങ്കയിലാണ്. കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണം.

വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ വ്യവസ്ഥകൾ ഉള്ള നമ്മുടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയോഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണ്. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആദ്യപടിയാണ്. കേരളത്തിലെ വനപ്രദേശങ്ങളുടെ മറു വശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മുൻഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വളരെ പരിതാപകരമാണ്.

Read Also: സിൽവർ ലൈൻ ബഫർ സോൺ; നിലപാട് തിരുത്തി സജി ചെറിയാൻ

നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ഈ വിഷയത്തിൽ പരിഹാരമാർഗ്ഗം കണ്ടെത്തുവാൻ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായും ഇടപെടണമെന്നും കർദ്ദിനാൾ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

Story Highlights: pinarayi vijayan should take immediate action on buffer zone issue; Cardinal Mar Baselios Cleemis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here