Advertisement

‘വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം’; സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുനെന്ന് വിഡി സതീശൻ

June 29, 2022
Google News 2 minutes Read

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മടിയിൽ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും സതീശൻ വെല്ലുവിളിച്ചു. വടി കൊടുത്ത് അടി വാങ്ങുകയാണ് ഭരണപക്ഷം. സോണിയയെയും രാഹുലിനെയും അധിക്ഷേപിച്ച് ബിജെപിയുടെ കയ്യടി വാങ്ങുന്നു. യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഭരണപക്ഷത്ത് നിന്ന് ആരും ഉണ്ടായില്ല. മോദിയെ ഭയന്നിട്ടാണോ എന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. (vd satheeshan against pinarayi vijayan)

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി നിയമവിരുദ്ധമായ മാർഗങ്ങൾ തേടി. ഞങ്ങളുയർത്തിയ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. മുഖ്യമന്ത്രി ബാഗേജ് മറന്നു പോയിട്ടില്ലെന്ന് കള്ളം പറഞ്ഞെന്ന് വിഡി സതീശൻ പറഞ്ഞു. ഭരണകക്ഷിക്ക് വേണ്ടി സംസാരിച്ചവർ പിണറായിക്ക് വേണ്ടി വാഴ്ത്തുപാട്ട് പാടിയെന്ന് സതീശൻ പറഞ്ഞു.

സരിത്തിനെ തട്ടിക്കൊണ്ട് പോയി. സ്വപ്നയ്ക്കെതിരെ കേസ് കൊടുത്തു. ഷാജ് കിരണിനെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും വിജിലൻസ് ഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെന്തിനാണെന്നും സതീശൻ ചോദിച്ചു. മാത്യു കുഴൽനാടൻ തെളിവ് ഹാജരാക്കിയാണ് സംസാരിച്ചത്. ഇനി മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും സതീശൻ വ്യക്തമാക്കി.

Story Highlights: vd satheeshan against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here