ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ; ആയുധങ്ങൾ കണ്ടെത്തി

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സെൻട്രൽ കശ്മീരിലെ ശ്രീനഗർ ജില്ലയിലാണ് ഇവർ അറസ്റ്റിലായത്. ശ്രീനഗർ പൊലീസും രാഷ്‌ട്രീയ റൈഫിൾസിന്റെ ഒരു സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെത്തി.
ഖ്രൂ പാംപോർ സ്വദേശി നവീദ് ഷാഫി വാനി, കദ്‌ലബൽ പാംപോർ സ്വദേശി ഫൈസാൻ റാഷിദ് തെലി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് പിസ്റ്റൾ, വെടിയുണ്ടകൾ, 16 ജെലാറ്റിൻ സ്റ്റിക്കുകൾ, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്.
Read Also: അൽ ഖ്വയിദ നേതാവിനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ച് യുഎസ്
തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പ്രദേശത്ത് നിയോഗിക്കുകയായിരുന്നു. സനത് നഗർ ചൗക്ക്-രംഗ്രേത്ത് റോഡ് ഏരിയയിൽ രാഷ്‌ട്രീയ റൈഫിൾസിന്റെ സംഘം ഒരു ഭീകരനെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് രണ്ടാമത്തെ ഭീകരനെ പാംപോർ ഏരിയയിൽ നിന്ന് പിടി കൂടുന്നതെന്നും പോലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
Story Highlights: 5 hybrid militants arrested in kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here