Advertisement

ബഫർ സോൺ വിഷയം; സർക്കാർ കർഷകർക്കൊപ്പമെന്ന് വനംമന്ത്രി; രണ്ട് മണിക്കൂർ വിശദമായ ചർച്ച വേണമെന്ന് വി ഡി സതീശൻ

June 30, 2022
Google News 2 minutes Read

ബഫർ സോൺ വിഷയത്തിൽ സുപ്രിം കോടതിയിൽ പുനപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സുപ്രിം കോടതി വിധി മലയോരമേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവതകരം. പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.(bufferzone issue at niyamasabha)

ഉന്നത തല യോഗത്തിലെ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകും. വിഷയത്തിൽ സർക്കാർ കർഷകർക്കൊപ്പമെന്ന് വനം മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ബഫർ സോൺ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമോ എന്ന് സ്‌പീക്കർ നിയമസഭയിൽ ചോദിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. രണ്ട് മണിക്കൂർ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സുപ്രിം കോടതി ഉത്തരവ് കേരളത്തെ ഗൗരാവമായി ബാധിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഫർ സോൺ നിർദേശം ആദ്യമായി മുന്നോട്ട് വച്ചത് 2002 ലെ എൻഡിഎ സർക്കാരാണ്. ബഫർ സോണിൽ എൽഡിഎഫ് സർക്കാർ ഉത്തരവ് അപകടകരം.കേരള സർക്കാർ നടപടിയാണ് സുപ്രിം കോടതി ഉത്തരവിന് കാരണം .പി ടി തോമസിന്റെ യും തന്റെയും കോൺഗ്രെസ്സിന്റെയും നിലപാട് കാട് സംരക്ഷിക്കണം എന്നാണ്. കാട് വെട്ടിത്തെളിക്കൽ അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

എന്നാൽ ബഫർ സോൺ വിഷയത്തിൽ നിയന്ത്രണങ്ങൾ കേരളത്തിന് താങ്ങാൻ കഴിയാത്തതെന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് അറിയിച്ചു. വനവിസൃതി നോക്കിവേണം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്ന് സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ബഫര്‍സോണ്‍ വിഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

Story Highlights: bufferzone issue at niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here