പുടിൻ സ്ത്രീയായിരുന്നെങ്കിൽ, യുദ്ധത്തിന് ഇറങ്ങില്ലായിരുന്നു; ബോറിസ് ജോൺസൺ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുക്രൈനിൽ യുദ്ധം ആരംഭിക്കില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുടിൻ ഒരു സ്ത്രീയായിരുന്നുവെങ്കിൽ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തൻ യുദ്ധം തുടങ്ങുമെന്ന് താൻ കരുതുന്നില്ലെന്ന് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബോറിസ് ജോൺസൺ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷപരമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും അധികാര സ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾ വരണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ വിലക്കി റഷ്യ
ആളുകൾ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ തൽക്കാലും അത് നടക്കില്ല. പുടിൻ സമാധാനം വാഗ്ദാനം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായി സമാധാന ചർച്ചകൾ സാധ്യമാകുന്ന തരത്തിൽ പാശ്ചാത്യ ശക്തികൾ യുക്രൈനെ പിന്തുണക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: “If Putin Were A Woman, He Wouldn’t Have Embarked On War”: Boris Johnson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here