ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസി

ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസി
ജൂണ്‍ 30 ന് നടക്കുന്ന മീറ്റ് ദ ചാര്‍ജ് ദ അഫയേഴ്‌സ് മീറ്റിലൂടെ ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുമായി സംവദിക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എംബസ്സിയില്‍ നേരിട്ടെത്തി അറിയിക്കാവുന്നതാണ്. നേരിട്ടോ ഫോണ്‍ മുഖേനയോ ഓണ്‍ലൈനായോ പ്രശ്‌നങ്ങള്‍ എംബസിയെ അറിയിക്കാവുന്നതാണ്.
Read Also: ലോകകപ്പിന് മുന്നോടിയായി റെക്കോര്‍ഡ് ലാഭം കൊയ്ത് ഖത്തര്‍ എയര്‍വേയ്‌സ്
നേരിട്ട് പോകുന്നവര്‍ക്ക് വൈകുന്നേരം മൂന്നിലും നാലിനുമിടയില്‍ ദോഹയിലുള്ള ഇന്ത്യന്‍ എംബസിയിലേക്ക് പ്രവേശിക്കാം. ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ സംവദിക്കാനാൻ ആഗ്രഹിക്കുന്നവര്‍ വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ ബന്ധപ്പെടണം.
Story Highlights: Indian Embassy in Qatar provides an opportunity for Indians to interact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here