ഇസ്രായേൽ ആക്രമണത്തിൽ പലസ്തീൻകാരൻ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പലസ്തീൻകാരൻ കൊല്ലപ്പെട്ടു. ജെനിന് സമീപമാണ് ഇസ്ലാമിക് ജിഹാദ് അംഗമായ മുഹമ്മദ് മറാഇ (25) ആണ് സൈന്യത്തിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടത്.
പലസ്തീൻകാർ താമസിക്കുന്ന പ്രദേശത്ത് ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടയിലാണ് വെടിയേറ്റ് മറാഇ കൊല്ലപ്പെട്ടത്. പ്രദേശത്തുനിന്ന് രണ്ടു പലസ്തീൻകാരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം റെയ്ഡും അറസ്റ്റും നടത്തുന്നുണ്ട്. മാത്രമല്ല ചെറുത്തുനിൽക്കുന്നവർക്കുനേരെ വെടിയുതിർക്കുകയും ചെയ്യും.
Read Also: ഇനി ഇസ്രായേല്‍ സേനയില്‍ സ്ത്രീകള്‍ വേണ്ട; എതിര്‍പ്പുമായി ജൂതപുരോഹിതന്മാര്
വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബുധനാഴ്ച മാത്രം 13 പലസ്തീൻകാരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഈവർഷം 60ലധികം പലസ്തീൻകാരാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Story Highlights: Israeli troops kill Palestinian militant in West Bank raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here