വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകി നടക്കുന്ന വീടുമായി ജപ്പാൻ

വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകുന്ന വീട് നിര്‍മിച്ച് ജപ്പാനീസ് ഗൃഹനിര്‍മാണ കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി. വാട്ടര്‍പ്രൂഫ് രീതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.കാഴ്ചയില്‍ സാധാരണ വീട് പോലെ തന്നെയാണ്. വെള്ളത്തിന്റെ അളവ് ഉയരുന്നതോടെ വീട് ഒഴുകും.
അഞ്ച് മീറ്റർ വരെ പൊങ്ങാൻ കഴിയുന്ന തരത്തിൽ വീടിനെ ഒരു കേബിളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളം താഴുന്നതനുസരിച്ച് വീടും തനിയെ താഴെയെത്തും.ഇരുമ്പ് ദണ്ഡുകൾ കൊണ്ട് അടിവശം തയ്യാറാക്കിയിരിക്കുന്ന വീട് വാട്ടർ പ്രൂഫായതിനാൽ വെള്ളം കൊണ്ടുള്ള കേടുപാടുകളും ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
Read Also: സ്വവർഗ വിവാഹ നിരോധനം ഭരണാഘടനാ വിരുദ്ധമല്ലെന്ന് ജപ്പാൻ
വെള്ളപ്പൊക്ക മരണസംഖ്യ കുറയ്‌ക്കാന്‍ ഇത്തരം വീടുകള്‍ക്കാവുമെന്നും കമ്പനി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് വീടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരണം നല്‍കിയെന്ന് കമ്പനി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ ഇതിന് മുന്‍പും ഇച്ചിജോ കമ്മ്യൂണിറ്റി വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റിലെ ഭൂകമ്പത്തില്‍ 376 യൂണിറ്റ് വീടുകളാണ് കമ്പനി നിര്‍മിച്ചത്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷി ഉള്ളവ ആയിരുന്നു ഈ വീടുകള്‍. രണ്ട് സിംഗിള്‍ ബെഡുകള്‍ ഇടാന്‍ സൗകര്യമുള്ളവയും ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവയുമായിരുന്നു അവ.
Story Highlights: Japanese company invents ‘flood-resistant’ floating homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here