Advertisement

ശ്രീലങ്കക്കെതിരെ റണ്ണൗട്ട്; ഖവാജയോട് ദേഷ്യപ്പെട്ട് സ്മിത്ത്: വിഡിയോ

June 30, 2022
Google News 2 minutes Read
steve smith runout usman khawaja

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ റണ്ണൗട്ടായതിന് സഹതാരം ഉസ്മാൻ ഖവാജയോട് ദേഷ്യപ്പെട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. മത്സരത്തിൻ്റെ ഒന്നാം ദിനമായ ഇന്നലെയായിരുന്നു സംഭവം. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നിംഗ്സിൽ വെറും 6 റൺസ് മാത്രമെടുത്ത് സ്മിത്ത് പുറത്തായിരുന്നു. (steve smith runout usman khawaja)

രമേശ് മെൻഡിസിൻ്റെ പന്തിൽ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്മിത്തിൻ്റെ പാഡിൽ പന്തുകൊണ്ട്. ഇതോടെ ബൗളർ എൽബിഡബ്ല്യുവിന് അപ്പീൽ ചെയ്തു. ഈ സമയം സ്മിത്ത് സിംഗിൾ ഓടാൻ ശ്രമിച്ചു. മറുവശത്ത് ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാൻ ഖവാജയും ഓടാനായി ക്രീസ് വിട്ടിറങ്ങി. എന്നാൽ, ഉടൻ താരം തിരികെ നോൺസ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് മടങ്ങി. ഈ സമയം, സ്മിത്ത് പിച്ചിനു നടുവിലെത്തിയിരുന്നു. ഖവാജ തിരികെ കയറിയതോടെ സ്മിത്ത് പിന്തിരിഞ്ഞോടിയെങ്കിലും കുശാൽ മെൻഡിസിന്റെ ത്രോ സ്വീകരിച്ച് വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല സ്മിത്തിനെ റണ്ണൗട്ടാക്കുകയായിരുന്നു. റണ്ണൗട്ടായതിനു പിന്നാലെ താരം ഖവാജയുടെ നേരെ തിരിഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.

Read Also: ‘സഞ്ജു രോഹിതിനെപ്പോലെ’; മലയാളി താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര

മത്സരത്തിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലാണ്. സ്മിത്തിനൊപ്പം ഡേവിഡ് വാർണർ (25), മാർനസ് ലബുഷെയ്ൻ (13) എന്നിവരും പുറത്തായി. നിലവിൽ ഉസ്മാൻ ഖവാജയും (47) ട്രാവിസ് ഹെഡുമാണ് (6) ക്രീസിൽ. ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 212 റൺസെടുത്ത് ഓൾഔട്ടായിരുന്നു. രണ്ടാം ദിനം മോശം ഔട്ട്‌ഫീൽഡിനെ തുടർന്ന് കളി ആരംഭിച്ചിട്ടില്ല.

Story Highlights: srilanka steve smith runout usman khawaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here