നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി അതിജീവിത. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി ഇടപെടണം. നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതീജീവിത കോടതിയെ അറിയിച്ചു. (actress assault case survivor plea in high court demanding review memory card judgement)
അതേസമയം മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഉത്തരവിനായി മാറ്റിവച്ചു. അന്വേഷണം വേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രോസിക്യൂഷന് ദോഷമാണെന്നും കോടതി വ്യക്തമാക്കി.
മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മുന്‍പ് അതിജീവിതയോട് പറഞ്ഞിരുന്നു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: actress assault case survivor plea in high court demanding review memory card judgement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here