Advertisement

‘നാടിന്റെ സമാധാനം കാക്കാന്‍ ഞങ്ങള്‍ എല്ലാം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു’; ജാഗ്രതയുണ്ടെന്ന് ഇ പി ജയരാജന്‍

July 1, 2022
Google News 3 minutes Read

എകെജി സെന്ററില്‍ ബോംബാക്രമണം നടത്തിയത് യുഡിഎഫാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസ് നടത്തുന്ന അക്രമ സംഭവങ്ങളും കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവും വിലയിരുത്തിയാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് മനസിലാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് എകെജി സെന്ററിന്റെ അവരുടെ ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അതിനെതിരെ ആക്രമണം നടക്കുമ്പോള്‍ വലിയ ജനവികാരമുണ്ടാകും. അതുകൊണ്ട് തങ്ങള്‍ കനത്ത ജാഗ്രത പാലിക്കുകയാണ്. നാടിന്റെ സമാധാനം കാക്കാന്‍ തങ്ങള്‍ എല്ലാം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. (ep jayarajan says congress is behind akg center attack)

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ ആക്രമണം നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ അതിനെ ശക്തമായി അപലപിച്ചു. 29 വിദ്യാര്‍ത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ ആക്രമണം നടന്നപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലമുള്ളതിനാല്‍ തങ്ങളെ ആരും സംശയിക്കില്ല എന്ന് കോണ്‍ഗ്രസ് വിചാരിക്കാനുള്ള സാധ്യതയുമുണ്ട്. ഇ പി ജയരാജന്‍ പറഞ്ഞു.

Read Also: ആക്രമണം കോണ്‍ഗ്രസിന്‍റെ രീതിയല്ല: വി.ഡി സതീശന്‍

മഹാനായ എ കെ ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: ep jayarajan says congress is behind akg center attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here