‘രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോഴുള്ള രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പിനെ ഇല്ലാതാക്കാൻ സിപിഐഎം കെട്ടിച്ചമച്ച കഥ’, കെ സുധാകരൻ ട്വന്റിഫോറിനോട്

എ കെ ജി സെന്ററിലെ ആക്രമണത്തിൽ പ്രതികൾ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതികളുടെ പേര് പുറത്തുവിട്ടാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അല്ലെന്ന് വ്യക്തമാവും. രാഹുൽ ഗാന്ധിയുടെ നല്ല യാത്രയെ ഇല്ലാതാക്കാൻ വേണ്ടി ബോധപൂർവമായി കെട്ടിച്ചമച്ച കഥയാണ് എകെജി സെന്റർ ആക്രമണം. ആക്രമണത്തിന് പിന്നിൽ ഇപി ജയരാജന്റെ ബുദ്ധിയില്ലാത്ത തലച്ചോറിൽ നിന്നുവന്ന ഐഡിയയാണെന്നും കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. (k sudhakaran about akg center attack)
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
രാഹുൽ ഗാന്ധിയുടെ സന്ദർശന വാർത്തയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ഇ പി ജയരാജൻ തന്നെ ചെയ്ത അക്രമമാണിതെന്ന് കെ സുധാകരൻ പറഞ്ഞു.പൊലീസ് കാവൽ ഉള്ള , സിസിടിവി കാമറ ഉളള എ കെ ജി സെൻററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗമാണ്. ഇത് ചെയ്തത് ഇ പി ജയരാജനാണ്.
Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…
‘രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോൾ രാഷ്ട്രീയ രംഗത്തുള്ള ഒരു ഉയർത്തെഴുന്നേൽപ്പുണ്ട്, ഒരു ആവേശവുമുണ്ട് ആ ആവേശത്തെ തണുപ്പിക്കാനും. രാഹുൽ ഗാന്ധിയുടെ വരവിന് പ്രാമുഖ്യം ഇല്ലാതാക്കാനും വേണ്ടി ബോധപൂർവമായി കെട്ടിച്ചമച്ച കഥയാണ് എകെജി സെന്റർ ആക്രമണം. സിസിടീവി കാമറകൾ എവിടെ വച്ചുവെന്ന് നമ്മുടെ കുട്ടികൾക്ക് അറിയില്ലലോ.പ്രതികളുടെ പേര് പുറത്തുവിട്ടാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അല്ലെന്ന് വ്യക്തമാവും. അത് ചെയ്യുന്നില്ല. ഇതൊക്കെ ഇപി ജയരാജന്റെ ബുദ്ധിയില്ലാത്ത തലച്ചോറിൽ നിന്നുവന്ന ഐഡിയയാണ്’ – കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here