Advertisement

വട്ട് തുടങ്ങിയിട്ട് കുറച്ചു കാലം’, എകെജി സെന്റര്‍ ബോംബേറ് കെ സുധാകരന്റെ അറിവോടെയെന്ന് എംവി ജയരാജന്‍

July 1, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എകെജി സെന്ററിന് നേരെ നടന്ന ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് എംവി ജയരാജന്‍. ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മ്മിച്ച വ്യക്തിയാണ് കെപിസിസി അധ്യക്ഷനെന്നും കെപിസിസി അധ്യക്ഷനായപ്പോള്‍ സുധാകരന്‍ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എംവി ജയരാജന്‍ പറഞ്ഞു.(mv jayarajan says k sudhakaran knows akg centre attack)

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

കെ സുധാകരന് വട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇക്കാര്യം കോണ്‍ഗ്രസില്‍ കുറച്ച് നേതാക്കള്‍ക്ക് മാത്രമേ അറിയൂ. രാഹുല്‍ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോള്‍ തോട്ടിന്റെ കരയില്‍ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു. തീക്കളി തുടർന്നാൽ കൈയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. ജനങ്ങളെ അണിനിരത്തി നേരിടും സംയമനം ബലഹീനതയായി കാണരുത്. എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ കെ ജി സെന്ററിലെ ആക്രമണത്തിൽ പ്രതികൾ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രതികളുടെ പേര് പുറത്തുവിട്ടാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അല്ലെന്ന് വ്യക്തമാവും. രാഹുൽ ഗാന്ധിയുടെ നല്ല യാത്രയെ ഇല്ലാതാക്കാൻ വേണ്ടി ബോധപൂർവമായി കെട്ടിച്ചമച്ച കഥയാണ് എകെജി സെന്റർ ആക്രമണം. ആക്രമണത്തിന് പിന്നിൽ ഇപി ജയരാജന്റെ ബുദ്ധിയില്ലാത്ത തലച്ചോറിൽ നിന്നുവന്ന ഐഡിയയാണെന്നും കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശന വാർത്തയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ഇ പി ജയരാജൻ തന്നെ ചെയ്ത അക്രമമാണിത് കെ സുധാകരൻ പറഞ്ഞു.

‘രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോൾ രാഷ്ട്രീയ രംഗത്തുള്ള ഒരു ഉയർത്തെഴുന്നേൽപ്പുണ്ട്, ഒരു ആവേശവുമുണ്ട് ആ ആവേശത്തെ തണുപ്പിക്കാനും. രാഹുൽ ഗാന്ധിയുടെ വരവിന് പ്രാമുഖ്യം ഇല്ലാതാക്കാനും വേണ്ടി ബോധപൂർവമായി കെട്ടിച്ചമച്ച കഥയാണ് എകെജി സെന്റർ ആക്രമണം. സിസിടീവി കാമറകൾ എവിടെ വച്ചുവെന്ന് നമ്മുടെ കുട്ടികൾക്ക് അറിയില്ലലോ.പ്രതികളുടെ പേര് പുറത്തുവിട്ടാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അല്ലെന്ന് വ്യക്തമാവും. അത് ചെയ്യുന്നില്ല. ഇതൊക്കെ ഇപി ജയരാജന്റെ ബുദ്ധിയില്ലാത്ത തലച്ചോറിൽ നിന്നുവന്ന ഐഡിയയാണ്’ – കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: mv jayarajan says k sudhakaran knows akg centre attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement