തിരുവനന്തപുരത്ത് ഒന്നര വയസുകാരിയോട് കൊടും ക്രൂരത; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി അഗസ്റ്റിനാണ് പൊലീസ് പിടിയിലായത്. ഇയാൾ രണ്ടു തവണ കുഞ്ഞിൻ്റെ കാലിൽ തേപ്പുപെട്ടി കൊണ്ടു പൊളിച്ചു. കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് നടപടി.
ഫെബ്രുവരി 17നും, ജൂൺ 26നും അഗസ്റ്റിൻ കുഞ്ഞിനെ ഉപദ്രവിച്ചു. ഒന്നര വയസുകാരിരുടെ ഇടതു കാലിൽ മുട്ടിന് താഴെയാണ് തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചത്. രണ്ടാം സംഭവത്തിന് ശേഷമാണ് കുട്ടിയുടെ മുത്തശ്ശി പരാതി നൽകിയത്. വിഴിഞ്ഞം മുല്ലൂർ സ്വദേശിയാണ് അറസ്റ്റിലായ അഗസ്റ്റിൻ. പ്രതിയെ പൊലീസ് റിമാൻഡ് ചെയ്തു.
Story Highlights: One and a half year old girl brutally tortured in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here