ലഹരിമുക്ത പ്രവർത്തനങ്ങൾക്ക് സോഷ്യൽ ഡിഫൻസ് വോളണ്ടിയര്‍ സംഘം; ആര്‍ ബിന്ദു

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിരീക്ഷിക്കാനും പ്രതിരോധിക്കാനും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍ സംഘം രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നശാമുക്ത് ഭാരത് അഭിയാന്‍’ ക്യാമ്പയിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം, വില്‍പന എന്നിവ തടയാന്‍ ഈ സംഘങ്ങള്‍ക്ക് സാധിക്കും. സംസ്ഥാനത്ത് ലഹരി മുക്ത പ്രവര്‍ത്തനങ്ങളില്‍ മറ്റ് വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ പുനനിര്‍മ്മാണ പ്രക്രിയയില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. സംസ്ഥാനത്തുടനീളം പ്രാദേശിക തലത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികള്‍ മുതലുള്ളവരില്‍ ലഹരി ഉപയോഗത്തിന്റെ സാമൂഹ്യ-മാനസിക-ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: social defense volunteer group for drug free activities r bindhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here