Advertisement

കനത്ത സുരക്ഷയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു

July 1, 2022
Google News 3 minutes Read

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും വയനാട്ടിലെത്തിയിട്ടുണ്ട്. ( tight security in wayanad amid rahul gandhi three day visit)

വയനാട്ടിലെ സുരക്ഷാ ക്രമീകരണത്തിനായി 30 സിഐമാരും 60 എസ്‌ഐമാരും വയനാട്ടിലെത്തിയിട്ടുണ്ട്. അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധിയെ വൈകാരികമായാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മാനന്തവാടി ഒണ്ടയങ്ങായിയിലെ ഫാര്‍മേഴ്‌സ് ബില്‍ഡിംഗ് ഉദ്ഘാടന ചടങ്ങിലാണ് രാഹുല്‍ ഗാന്ധി ആദ്യം പങ്കെടുത്തത്.

കര്‍ഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനം. കര്‍ഷകര്‍ക്ക് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കാര്‍ഷിക നിയമങ്ങളാണ് കാര്‍ഷിക മേഖലയെ തകര്‍ത്തത്. കര്‍ഷകരുടെ ചെറിയ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: tight security in wayanad amid rahul gandhi three day visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here