‘സ്‌ഫോടക വസ്തു പതിച്ച സ്ഥലം സൂക്ഷിച്ച് നോക്കി ഇ പി’; ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ലെന്ന് വി ടി ബൽറാം

സ്‌ഫോടക വസ്തു പതിച്ച സ്ഥലത്ത് പരിശോധന നടത്തുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ‘ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല.’ എന്ന് ചിത്രം പങ്കുവച്ച് വി ടി ഫേസ്ബുക്കില്‍ കുറിച്ചു.(vt balram against ep jayarajan)
വി ടി ബൽറാം ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി.
ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല.
എന്നാൽ പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതണമെന്നുമായിരുന്നു വിടി ബല്‍റാമിന്റെ ആദ്യ ഫേസ്ബുക് പോസ്റ്റ്.
വി ടി ബൽറാം ഫേസ്ബുക് പോസ്റ്റ്:
‘എകെ ഗോപാലന് സ്മാരകമുണ്ടാക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. ഈ സംഭവം എന്‍ ഐ എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതണം,’ എന്നായിരുന്നു വി ടി ബല്‍റാമിന്റെ ആദ്യ പ്രതികരണം.
Story Highlights: vt balram against ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here