തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തമ്പാറയിലാണ് ദാരുണ സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടുമക്കളും മാതൃസഹോദരിയും വിഷം കഴിച്ച നിലയിലയുമാണ് കണ്ടെത്തിയത്. (five member family found dead trivandrum)
തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.
Story Highlights: five member family found dead trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here