‘വിമതരിൽനിന്ന് ഓഫർ കിട്ടി’; പക്ഷെ പോയില്ലെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്‌ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത് പറഞ്ഞു. ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. യഥാർത്ഥശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Got an offer to join rebel MLAs in Guwahati but denied it sanjay raut)
“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ ആത്മവിശ്വാസത്തോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് (ഇഡി) പോയി. പത്ത് മണിക്കൂർ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഇ.ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്’- റാവത്ത് പറഞ്ഞു. സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ലെന്നും റാവത്ത് പറഞ്ഞു. മുംബൈയിൽ ശക്തി കുറയ്ക്കാൻ ആഗ്രഹിക്കുന്ന ശിവസേനയെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രമാണിത്. യഥാർഥ ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണ്- അദ്ദേഹം വ്യക്തമാക്കി.
Story Highlights: Got an offer to join rebel MLAs in Guwahati but denied it sanjay raut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here