കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കസ്റ്റഡിയില്‍

കാലിക്കറ്റ് സർവകലാശാല പരിസരത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരൻ മണികണ്ഠൻ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വിളപ്പിലെത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.(security person arrested in calicut university)
കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ തൊട്ടടുത്തുള്ള സ്കൂളിൽ നിന്ന് എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഇതിനിടയിൽ സർവകലാശാലയിലെ പരിസരത്തുള്ള ഗാർഡനിലും മറ്റും ചുറ്റി നടന്ന് കാണുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ സെക്യൂരിറ്റി ജീവനക്കാരൻ കാണാൻ ഇടയായി. ഒറ്റയ്ക്ക് നടക്കുന്ന പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് തൊട്ടടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയാണ് സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും തേഞ്ഞിപ്പലം പൊലീസ്‌സ്റ്റേഷനിൽ കേസ് നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനനത്തിലാണ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയുന്നത്. ജീവനക്കാരനെ പിരിച്ചുവിടാനുള്ള നീക്കം സർവകലാശാല കൈക്കൊണ്ടിട്ടുണ്ട്.
Story Highlights: security person arrested in calicut university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here