സ്വപ്‌ന സുരേഷിന്റെ ആരോപണം: മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രതിഷേധമാര്‍ച്ച് ഇന്ന്. ആരോപണങ്ങള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. (udf protest march against pinarayi vijayan on swapna suresh allegations)
സെക്രട്ടറിയേറ്റ് മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടുക്കിയില്‍ പി ജെ ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകര്‍. രാഹുല്‍ ഗാന്ധിയുടെ പരിപാടിയുള്ളതിനാല്‍ മലപ്പുറത്തും വയനാട്ടിലും ഇന്ന് മാര്‍ച്ചുണ്ടാകില്ല.
അതേസമയം രാഹുല്‍ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 11ന് വയനാട് ജില്ലയിലെ കോളിയാടിയില്‍ തൊഴിലാളി സംഗമത്തില്‍ ഇന്ന് പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. രാഹുലിന്റെ സന്ദര്‍ശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
Story Highlights: udf protest march against pinarayi vijayan on swapna suresh allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here