‘കൃത്യമായി നികുതിയടച്ചു’; മോഹൻലാലിന് കേന്ദ്ര അംഗീകാരം; അഭിമാനമെന്ന് താരം

നടൻ മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കൃത്യമായി ജി എസ് ടി നികുതികൾ ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്. സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Central Tax Department praises Mohanlal, Aashirvad Cinemas)
ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും തനിക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചതിൽ കേന്ദ്ര സർക്കാരിന് മോഹൻലാൽ നന്ദി അറിയിച്ചു.ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ഒരു അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അവരുടെ അഭിനന്ദനത്തിന് ഞാൻ ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്!’-മോഹൻലാൽ കുറിച്ചു.
Story Highlights: Central Tax Department praises Mohanlal, Aashirvad Cinemas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here