Advertisement

‘പി സി ജോര്‍ജ് മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ല’; പരാതിക്കാരി ട്വന്റിഫോറിനോട്

July 3, 2022
Google News 3 minutes Read

പി സി ജോര്‍ജ് തന്നോട് മോശമായി പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്ന് സോളാര്‍ കേസ് പ്രതിയായ പരാതിക്കാരി ട്വന്റിഫോറിനോട്. സ്വപ്‌ന സുരേഷിനെക്കുറിച്ച് പി സി ജോര്‍ജ് തന്നോട് പറഞ്ഞപ്പോള്‍ തന്നെ ഗൂഢാലോചന മണത്തിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഈ വിഷയത്തില്‍ തന്നെ എന്തിന് ഉള്‍പ്പെടുത്തുന്നുവെന്ന് അറിയാനാണ് പി സി ജോര്‍ജ് പറഞ്ഞ പ്രകാരം ഗസ്റ്റ്ഹൗസിലേക്ക് പോയത്. മുറിയിലുണ്ടായിരുന്ന അതിഥിയെ പി സി ജോര്‍ജ് പരിചയപ്പെടുത്തി. അതിഥി പോയതിനുശേഷമാണ് പി സി ജോര്‍ജ് തന്നോട് മോശമായി പെരുമാറിയതെന്ന് പരാതിക്കാരി പറഞ്ഞു. ട്വന്റിഫോറിന്റെ എന്‍കൗണ്ടറെന്ന ചര്‍ച്ചാ പരിപാടിയിലായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. ( Complainant says she gave all the evidence against p c george to police)

പി സി ജോര്‍ജിനെതിരെ നേരത്തെ തന്നെ താന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറിയിരുന്നു. ഗസ്റ്റ് ഹൗസില്‍ എന്താണ് നടന്നതെന്ന് കൃത്യമായി വിശദീകരിച്ചിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി അറിയിച്ചു. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് പരാതിക്കാരി മുന്നോട്ടുവയ്ക്കുന്നത്. തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പി സി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പി സി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു.

തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് സോളാര്‍ കേസ് പ്രതിയായിരുന്ന പരാതിക്കാരി പറഞ്ഞു. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പരാതിക്കാരി പറഞ്ഞു. പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്. പറഞ്ഞതിലൊന്നും മാറ്റമില്ല. പിന്നീട് പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. തന്റെ പരാതിയ്ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

Story Highlights: Complainant says she gave all the evidence against p c george to police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here