ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. തീപിടുത്തം ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.(fire in train engine at bihar)
എഞ്ചിനിൽ നിന്ന് മറ്റ് ബോഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
നിലവിൽ ഇപ്പോഴും ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാരണം ഈ മേഖലയിൽ എത്തിപ്പെടാൻ ഉള്ള പ്രയാസം ഫയർ എഞ്ചിൻ നേരിട്ടിരുന്നു. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നെന്നാണ് ഫയർ എഞ്ചിൻ അധികൃതർ അറിയിക്കുന്നത്. ഏകദേശം 5 ഫയർ എഞ്ചിൻ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്.
Story Highlights: fire in train engine at bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here